കൊച്ചി മയക്കുമരുന്ന് കേസില്‍ പ്രതികളുമായി എക്സൈസ് സംഘം ചെന്നൈയിലേക്ക്
കൊച്ചി മയക്കുമരുന്ന് കേസില്‍ പ്രതികളുമായി എക്സൈസ് സംഘം ചെന്നൈയിലേക്ക്. കേസില്‍ അറസ്റ്റിലായവര്‍ എംഡിഎംഎ എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന് മൊഴി നല്‍കിയിരുന്നു. പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കാക്കനാട് ഇവര്‍ താമസിച്ച മറ്റൊരു അപ്പാര്‍ട്ട്മെന്റിലും കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയിരുന്നു.