പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കന്യാസ്ത്രീകള്‍
കോട്ടയം: പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്!ക്കലിനെതിരെ നടപടി വേണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ മൊഴി നല്കിയ കന്യാസ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ബിഷപ്പ് വിടുതല്‍ ഹര്‍ജി നല്‍കിയതെന്നും സഭ മൗനം പാലിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമെന്നും സിസ്റ്റര്‍ അനുപമ കുറുവിലങ്ങാട്ട് പറഞ്ഞു.