ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഇന്ന് ഒരു വര്‍ഷം
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഇന്ന് ഒരു വര്‍ഷം. ഏറെ വിവാദമായ കേസ് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ഘട്ടത്തിലാണ്. കേസ് ഇന്ന് വീണ്ടും പാലാ കോടതി പരിഗണിക്കും. 2014 മുതല്‍ 2016 വരെ കുറവിലങ്ങാട് മഠത്തില്‍ വച്ച് പതിമൂന്ന് തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. കേസില്‍ 83 സാക്ഷികളാണുള്ളത്. പ്രധാന സാക്ഷികളുടെയെല്ലാം രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു.