കരിപ്പൂർ സ്വർണക്കടത്ത്; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് കസ്റ്റംസ്
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷാഫിയുടേയും ആയങ്കിയുടേയും വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് കസ്റ്റംസ്. കേസിൽ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പാനൂർ സ്വദേശി അജ്മൽ, ആഷിക് എന്നിവരാണ് പിടിയിലായത്.