കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണ മിശ്രിതം പിടികൂടി. വിപണിയിൽ ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. ബെഹറിനിൽ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി റഷീദ് പിടിയിലായി.