'ഹൈമവതഭൂവിലി'ന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എം.പി വീരേന്ദ്ര കുമാര്‍ എം.പിയുടെ ഹൈമവതഭൂവില്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍വ്വഹിച്ചു. ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കൃതിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എല്ലാവരുടെയും നിലിനല്പിന് പ്രകൃതി നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു.