ഐഎസ്ഐഎസുമായി ബന്ധപ്പെട്ട് കേരളമടക്കം 5 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്
ന്യൂഡൽഹി: ഐഎസ്ഐഎസുമായി ബന്ധപ്പെട്ട് കേരളമടക്കം 5 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്. കണ്ണൂരിൽ താണയിലുള്ള വീട്ടിൽ NIA പരിശോധന നടക്കുന്നു. കമാൻഡോകളുടെ നേതൃത്തിലാണ് പരിശോധന നടക്കുന്നത്. മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.