കുഴല്‍പ്പണക്കേസ്; ഉയരുന്നതെല്ലാം കള്ളക്കേസ് ആണെന്ന് കെ.സുരേന്ദ്രന്
കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് ഉയരുന്നതെല്ലാം കള്ളക്കേസ് ആണെന്ന് കെ സുരേന്ദ്രന്. പണം നല്‍കിയാണ് സുന്ദരയെ തിരഞ്ഞെടുപ്പില്‍നിന്ന് പിന്വലിപ്പിച്ചതെങ്കില് സിപിഎം ഇപ്പോള്‍ മൊഴിമാറ്റാന്‍ എത്ര കൊടുത്തുവെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.