കേരള പോലിസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ വിവരങ്ങള്‍ പുറത്തുവിടാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കേരള പോലിസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുനല്കാനാകില്ലന്ന് വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് മറുപടി. കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ചിനെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയതിനാല്‍ ഉത്തരം നല്‍കാനാകില്ലന്നാണ് മറുപടി. അതേസമയം, പോലിസ് നടപ്പാക്കാനുദേശിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് സിസ്റ്റം പദ്ധതിയുടെ ടെണ്ടര്‍ റദ്ദാക്കി റീ ടെണ്ടര്ചെയ്യാന് തീരുമാനിച്ചതായി മറുപടിയില്‍ വ്യക്തമാക്കുന്നു.