ശബരിമല യുവതി പ്രവേശത്തില്‍ ആദ്യമായി ഇടത് സര്‍ക്കാരിന്റെ പരസ്യ ഖേദപ്രകടനം
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തില്‍ ആദ്യമായി ഇടത് സര്‍ക്കാരിന്റെ പരസ്യ ഖേദപ്രകടനം. ശബരിമലയില്‍ സംഭവിച്ചതിലെല്ലാം ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട്. യുവതി പ്രവേശവിധിയില്‍ തന്നെ വിഷമമുണ്ടെന്നാണ് ചുവടുമാറ്റം. നാമജപ കേസുകള്‍ പിന്‍വലിച്ചതും, അന്തിമ വിധി വിശ്വാസികളുമായി ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചതും നിലപാട് മാറ്റമാണെന്ന് കടകംപള്ളി.