ലൈഫ് മിഷന് ക്രമക്കേടില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി വിജിലന്‍സ്
തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സിന് ഡിജിറ്റല്‍ തെളിവുകള്‍ സിഡാക് ഈ ആഴ്ച നല്‍കും. വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖയും തെളിവായി നല്‍കും. തെളിവുകള്‍ എതിരായാല്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തേക്കും. കേന്ദ്ര ഏജന്‍സികളുടെ പക്കല്‍ നിന്ന് മൊഴികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കും.