തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളില്‍ സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളില്‍ ഇന്ന് നടത്താനിരുന്ന സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് മാറ്റി. നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് മാറ്റിയത്. തിരുവനന്തപുരം, കൊല്ലം കോര്‍പറേഷന്‍ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംവരണവാര്‍ഡുകളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി.