ചിന്നക്കനാല്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എന്‍ഒസി നല്‍കുന്നതില്‍ വന്‍ക്രമക്കേട്
കൊച്ചി: ഭൂമി കുംഭകോണങ്ങള്‍ക്ക് പിന്നാലെ ചിന്നക്കനാലടക്കമുള്ള വില്ലേജുകളില്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കുന്നതില്‍ വന്‍ ക്രമക്കേട്. ഹൈക്കോടതി നിര്‍ദേശപ്രകാരം മൂന്നാര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് ജില്ലാ കളക്ടറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ എന്‍ ഒ സി അധികാരം സര്‍ക്കാര്‍ ജില്ലാകളക്ടറില്‍ നിന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയതാണ് വന്‍ ക്രമക്കേടുകള്‍ക്ക് വഴിവെച്ചത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര ഭൂമാഫിയക്ക് വഴങ്ങി സര്‍ക്കാര്‍.