വിഴിഞ്ഞത്തേക്ക് അദാനിയെ വിളിച്ചവര്‍ ബിജെപിയെ കുത്തകകളുടെ പാര്‍ട്ടിയെന്ന് വിളിക്കുന്നു-ധനമന്ത്രി
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അദാനിയെ ക്ഷണിച്ചു കൊണ്ടു പോയവരാണ് ബി.ജെ.പിയെ കുത്തകകളുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. ബജറ്റിന് മേലുള്ള പൊതു ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ലോക്സഭ ഇന്ന് പിരിയും.