9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മുത്തശ്ശിയും രണ്ടാം ഭര്‍ത്താവും പിടിയില്‍
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, മുത്തശ്ശിയും രണ്ടാം ഭര്‍ത്താവും പിടിയില്‍. ആറന്മുള സ്വദേശി മുത്തശ്ശിയും ഇവരുടെ രണ്ടാം ഭര്‍ത്താവ് കൊല്ലം കുന്നത്തൂര്‍ സ്വദേശിയുമാണ് പിടിയിലായത്. വിവരം അറിഞ്ഞിട്ടും നിയമനടപടി സ്വീകരിക്കാതിരുന്ന മുത്തശ്ശി തുടര്‍ പീഡനങ്ങള്‍ക്ക് അവസരമൊരുക്കിയെന്നാണ് കേസ്. ബലാത്സംഗത്തിന് പുറമെ പോക്സോ, ബാലനീതി നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.