കോൺഗ്രസിൽ നിന്നും ശശി തരൂരിന് ഇനി ലോക്സഭാസീറ്റ് ലഭിക്കില്ലെന്ന സൂചന നൽകി കെ മുരളീധരൻ
കെ റെയിൽ വിഷയത്തിൽ ഉൾപ്പെടെ ശശി തരൂർ, കോൺഗ്രസ് നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് കെ മുരളീധരനെ ചൊടിപ്പിച്ചത്. തരൂരിനെ, കോൺഗ്രസ് ഹൈക്കമാൻഡ് അച്ചടക്കം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.