തീപ്പെട്ടിക്കൂടില്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ വരച്ച് റെക്കോര്‍ഡ് സ്വന്തമാക്കി സോന
പത്തനംതിട്ട: പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ തീപ്പെട്ടിക്കൂടില്‍ വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കി അടൂര്‍ ആനന്ദപ്പളളി സ്വദേശിനി സോന ബാബു. വിഷയത്തോടൊപ്പം തിരഞ്ഞെടുത്ത മാധ്യമത്തിന്റെ സവിശേഷത കൂടിയാണ് അംഗീകാരത്തിനു പരിഗണിക്കപ്പെട്ടത്.