അനധികൃത മണൽകടത്ത്; സിറോ മലങ്കര കാതോലിക്ക് ചർച്ച് ബിഷപ്പും അഞ്ച് പുരോഹിതരും അറസ്റ്റിൽ
പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് അടക്കമുളളവരെ തമിഴ്നാട് സിബി- സിഐഡി സംഘമാണ് അറസ്റ്റു ചെയ്തത്. തിരുനെൽവേലിയിൽ, പുഴയോരത്തുളള സഭയുടെ ഭൂമിയിൽ നിന്നുളള മണൽ ഖനനത്തെ തുടർന്നാണ് നടപടി. അതേസമയം, ഭൂമി കോട്ടയം സ്വദേശി മാനുവൽ ജോർജിനു പാട്ടത്തിനു നൽകിയതാണെന്ന് അതിരൂപത വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.