ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ പതിനാല് കോടി രൂപയുടെ അഴിമതി നടന്നു എന്ന ആരോപണത്തിലാണ് അന്വേഷണം.