മതസംഘടനകളുമായി ചേർന്ന് വഖഫ് സംരക്ഷണ സമരം നടത്താനുള്ള തീരുമാനത്തിൽ നിന്ന് ലീഗ് പിന്മാറി
മതസംഘടനകളുമായി ചേർന്ന് വഖഫ് സംരക്ഷണ സമരം നടത്താനുള്ള തീരുമാനത്തിൽ നിന്ന് മുസ്ലീം ലീഗ് പിന്മാറി. സമരമുഖത്ത് മുസ്ലീം ലീഗ് ഇനി മുതൽ ഒറ്റയ്ക്കായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഇൻ ചാർജ്ജ് പി എം എ സലാം അറിയിച്ചു. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുക്കാതിരുന്ന രണ്ടു എം എൽ എ മാരോട് മുസ്ലീം ലീഗ് വിശദീകരണം തേടി.