ഒറ്റയാള്‍ നാടകവുമായി അപ്പുണി ശശി; വേദിയില്‍ വിസ്മയമായി ചക്കരപ്പന്തല്‍
കോഴിക്കോട്: കണ്ണു ചിമ്മും മുമ്പേ അരങ്ങില്‍ നാലു പേരെ ഒന്നിച്ച് അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍ എന്ന ഒറ്റയാള്‍ നാടകവുമായി അപ്പുണ്ണി ശശി വീണ്ടും വിസ്മയമാവുന്നു. മലയാളി വൈവാഹിക സ്വപ്നങ്ങളിലെ കാണാക്കാഴ്ചകളുടെ രാഷ്ട്രീയം പറയുകയാണ് ചക്കരയെന്ന നാല്‍പത്തിരണ്ടുകാരിയിലൂടെ ചക്കരപ്പന്തല്‍. ഒപ്പം ചക്കരയുടെ നടക്കാനാവാത്ത അമ്മ മാളുവമ്മ. മധ്യവയ്‌സകനായ ജ്യേഷ്ഠന്‍, വിവാഹമോഹിയായി എത്തുന്ന വെട്ടുകാരന്‍ കരുണന്‍ എന്നിവരായി കൂടി അരങ്ങില്‍ അപ്പുണ്ണി ശശി നിറയുന്നതാണ് നാടകം.