ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലാം ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലാം ജയം. ഡൽഹി കാപ്പിറ്റൽസിനെ 91 റൺസിനാണ് ചെന്നൈ തകർത്തത്. 209 റൺസ് ലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.4 ഓവറിൽ 117 റൺസിന് എല്ലാവരും പുറത്തായി. മൊയീൻ അലി 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസെടുത്തത്.