Specials Assembly Polls 2021

തിരഞ്ഞെടുപ്പില്‍ നേടിയത് ചരിത്ര ജയമെന്ന് എ വിജയരാഘവന്‍

തിരഞ്ഞെടുപ്പില്‍ നേടിയത് ചരിത്ര ജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വികസനമുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ വരെ ശ്രമം നടത്തിയെന്നും വിജയരാഘവന്‍ പറഞ്ഞു. കുപ്രചാരണങ്ങളെ മറികടക്കാന്‍ ജനങ്ങള്‍ കരുത്ത് നല്‍കി. തുടര്‍ഭരണത്തിന് തടയിടാന്‍ വിമോചന സമര ശക്തികള്‍ വീണ്ടും ഒന്നിച്ചു. ബിജെപി വോട്ടുകള്‍ നേടിയിട്ടും യുഡിഎഫ് തകര്‍ന്നടിഞ്ഞു എന്നും കേരളത്തിലെ വിജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്ന് വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.