'ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമ ചെയ്യുന്നുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് വരുത്തണം'
കൊച്ചി: ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമ ചെയ്യുന്നുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്ത് വന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൻറെ പതിനൊന്നാം മണിക്കൂറിലാണ് ആരോപണവുമായി വന്നതെന്ന് കുറ്റപ്പെടുത്തി. വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ പരിഹരിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നത് നാളെ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.