നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആത്മപരിശോധനക്ക് മുസ്ലിം ലീഗ്
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആത്മപരിശോധനക്ക് മുസ്ലിം ലീഗ്. പരാജയ കാരണങ്ങള്‍ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ മലപ്പുറത്തു ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ തീരുമാനമായി. മുസ്ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെയും, ഉപനേതാവായി എം.കെ മുനീറിനെയും 15 എംഎല്‍എമാര്‍ പങ്കെടുത്ത യോഗത്തിനു ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.