തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ മേഴ്‌സിക്കുട്ടിയമ്മ വോട്ടര്‍മാരെ സ്വാധീനിക്കുന്നു -വിഷ്ണുനാഥ്
ഇഎംസിസി ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസിനെക്കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പിസി വിഷ്ണുനാഥ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിഷ്ണുനാഥ് പ്രതികരിച്ചു.