വ്യോമാക്രമണത്തില്‍ ജെയ്‌ഷെ കേന്ദ്രങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ജെയ്‌ഷെ കേന്ദ്രങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. തകര്‍ന്ന കെട്ടിടങ്ങളുടെ റെഡാര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായി ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യയുടെ പ്രതിരോധത്തില്‍ തകര്‍ന്ന പാക് എഫ്-16 വിമാനത്തിന്റെ പൈലറ്റിനെ പാകിസ്താനിലെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്.