അഭിനന്ദനെ നാളെ വിട്ടയയ്ക്കും
വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സംയുക്ത പാര്‍ലമെന്ററി സമ്മേളനത്തിലാണ് ഇമ്രാന് ഖാന് ഇക്കാര്യം അറിയിച്ചത്. സമാധാന സന്ദേശമെന്ന നിലയിലാണ് അഭിനന്ദനെ വിട്ടയയ്ക്കുന്നത്. സാമാധാന ചര്‍ച്ചകള്‍ക്കുള്ള ആദ്യനടപടിയാണ് ഇതെന്നും ഇമ്രാന് ഖാന് പറഞ്ഞു.