മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശന് അറസ്റ്റില്‍
എറണാകുളം മുളന്തുരുത്തിയിൽ മൂന്ന് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയിലാണ് പ്രതിയെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 70 വയസുകാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീഡിയോ കോളിൽ അമ്മയുമായി കുട്ടി സംസാരിക്കുന്നത് കേട്ട് സംശയം തോന്നിയ മുത്തശ്ശി കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്നാണ് മുത്തശ്ശി പരാതിയുമായി പോലീസിനെ സമീപിച്ചത്.