ലക്ഷദ്വീപ് നിവാസികൾ അല്ലാത്തവർ ദ്വീപിൽ നിന്നും മടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
ലക്ഷദ്വീപ് നിവാസികൾ അല്ലാത്തവർ ഒരാഴ്ചയ്ക്കകം ദ്വീപിൽ നിന്നും മടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി. കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ അടക്കം പെർമിറ്റ് പുതുക്കി കിട്ടാത്തതിനാൽ മടങ്ങുകയാണ്. പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 93 മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ കത്തയച്ചു. പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദ്വീപിൽ നാളെ 12 മണിക്കൂർ നിരാഹാര സമരം നടക്കും.