ലക്ഷദ്വീപ് ഭരണ പരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി
ലക്ഷദ്വീപ് ഭരണ പരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ ഉള്ളത് കരട് നിർദ്ദേശം മാത്രമാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി. അതിനിടെ, കവരത്തിയിലെ വിവാദ ഭൂമി ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തി. പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ചതിനെതിരെ ദ്വീപിൽ പ്രതിഷേധം നടന്നു.