നാടകത്തിന്റെ അതിജീവനം; വീട്ടുമുറ്റത്ത് നാടകമവതരിപ്പിച്ച് കലാകാരൻമാർ
കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ വീട്ടുമുറ്റത്ത് നാടകമവതരിപ്പിച്ച് കലാകാരൻമാർ. മലപ്പുറം വാഴയൂരിൽ നാടക കലാകാരന്മാരുടെ കൂട്ടായ്മയായ നാട്ടുറവയാണ് ആശയത്തിന് പിന്നിൽ. വരുമാന മാർഗമാവില്ലെങ്കിലും നാടകത്തിൻറെ അതിജീവനമാണ് ലക്ഷ്യം.