എം.പി.വീരേന്ദ്രകുമാറിന് ആദരമർപ്പിച്ച് നിയമസഭ
വയനാട്: മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്രകുമാറിന് കേരളനിയമസഭ അർപ്പിച്ച ചരമോപചാരത്തിന്റെ ഫലകം ഭാര്യ ഉഷ വീരേന്ദ്രകുമാർ ഏറ്റുവാങ്ങി. വയനാട് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള ഫലകം വീട്ടിലെത്തി സമർപ്പിച്ചു.