കാർ കത്തിക്കാൻ ശ്രമിച്ചെന്ന ഇ.എം.സി.സി കമ്പനി ഉടമയുടെ പരാതിയിൽ തെളിവ് കണ്ടെത്താനാകാതെ പോലീസ്
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് ദിവസം കാർ കത്തിക്കാൻ ശ്രമിച്ചെന്ന ഇ.എം.സി.സി കമ്പനി ഉടമയുടെ പരാതിയിൽ തെളിവ് കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് 12 ദിവസം പിന്നിടുമ്പോഴും ശാസ്ത്രീയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇ.എം.സി.സി കമ്പനി ഉടമ നടത്തിയ ഗൂഡാലോചനയായിരുന്നു പരാതിക്ക് പിന്നിലെന്ന രാഷ്ട്രീയ ആരോപണം ശക്തമായ കേസിലാണ് പോലീസിന്റെ ഈ മെല്ലെപ്പോക്ക്.