ബന്ദിപ്പുര്‍ രാത്രിയാത്ര നിരോധനം: രാഹുല്‍ഗാന്ധിയും പിണറായിയും കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബന്ദിപ്പുര്‍ രാത്രിയാത്ര നിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.