ബന്ദിപ്പൂര്‍ യാത്രാ നിയന്ത്രണം: നിരാഹാര സമരം താത്കാലികമായി നിര്‍ത്തും
വയനാട്: ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു വന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ധാരണ. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പന്ത്രണ്ട് ദിവസമായി നടക്കുന്ന സമരം താത്കാലികമായി നടത്താന്‍ ധാരണയായത്.