കടുവയെ പിടികൂടാൻ വൈകുന്നു; നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം
വയനാട്ടിൽ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ വനം വകുപ്പ് ജീവനക്കാരൻ കത്തി എടുക്കാൻ ശ്രമിക്കുന്ന ദൃശ്യവും പുറത്തുവന്നു. അതേ സമയം കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.