ഹൈമവത ഭൂവിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എം.പി. വീരേന്ദ്ര കുമാര്‍ എംപിയുടെ ഹൈമവത ഭൂവിന്റെ ഇംഗ്ലീഷ് പരിഭാഷ 'ഹിമാലയൻ ഒഡീസി'യുടെ പ്രകാശനം ഡല്‍ഹിയില്‍ നടന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, പെൻഗ്വിൻ റാൻഡം ഹൗസ് ഡെപ്യൂട്ടി പബ്ലിഷർ രഞ്ജന സെൻഗുപ്ത എന്നിവരും സംസാരിച്ചു.