ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല; ആരോഗ്യ മന്ത്രി
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. അതിക്രമങ്ങള്‍ ആവര്‍ത്തിക്കവെയാണ് നിയമസഭയില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം. അതിക്രമം തടയാന്‍ നിലവിലുള്ള നിയമ നടപടികള്‍ പര്യാപ്തമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി. മാത്യു കുഴല്‍ നാടന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.