കൊടകരക്കേസിൽ ഹാജരാകാൻ കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകും
കൊടകര കുഴൽപണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പോലീസ് വീണ്ടും നോട്ടീസ് നൽകും. ഇന്ന് തൃശ്ശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഈമാസം 13ആം തീയതി വരെ ഹാജരാകാൻ കെ.സുരേന്ദ്രൻ അസൗകര്യം അറിയിച്ചു.