മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം ആര്‍ മുരളി ചുമതലയേറ്റു
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഷൊര്‍ണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എം ആര്‍ മുരളി ചുമതലയേറ്റു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് എംആര്‍ മുരളി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു.