'വളരെ യാദൃശ്ചികമായുണ്ടായ സംഭവം'; കിഴക്കമ്പലത്തെ അക്രമത്തിൽ കിറ്റെക്സ് എംഡി സാബു ജേക്കബ്
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ എവിടെ നിന്നോ ഡ്രഗ്സ് എത്തിയിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ലഹരിയുടെ അവസ്ഥയില്‍ വളരെ യാദൃശ്ചികമായുണ്ടായ സംഭവം. ചെയ്തതെന്താണെന്ന് ഇന്ന് ചോദിച്ചാൽ മനസിലാകുമോയെന്ന് പോലും സംശയമുണ്ട്. കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പ്രതികരിച്ച് എംഡി സാബു ജേക്കബ്.