ഞെട്ടിക്കുന്ന രണ്ട് കോവിഡ് മരണങ്ങൾ- പ്രത്യേക ചര്‍ച്ച
മനസാക്ഷി മരവിച്ചുപോകുന്ന രണ്ട് വാര്‍ത്തകളാണ് ഇന്ന് കേരളം കേട്ടത്. ഒന്ന് കളമശേരിയില്‍ പിന്നൊന്ന് പാരിപ്പള്ളിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന് കോവിഡ് രോഗാവസ്ഥ ഏതാണ്ട് മെച്ചപ്പെട്ടതാണ്. മരിക്കുന്നതിന് തൊട്ട് തലേന്നാള്‍ വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിച്ചതാണ്. വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതാണ് മരണകാരണമെന്ന് വെളിപ്പെടുത്തുന്നത് നഴ്‌സിങ് ഓഫീസര്‍ തന്നെയാണ്. പാരിപ്പള്ളിയില്‍ ഒരു അച്ഛന്‍ മകനെ തേടി അലഞ്ഞതാണ് ഒടുവില്‍ കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇതാണോ കരുതലിന്റെ കേരള മോഡല്‍. പ്രത്യേക ചര്‍ച്ച.