ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടലില്ല - വി.എസ്. സുനില്‍കുമാര്‍
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സര്‍ക്കാരിന്റെ ഭാഗം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം ഇല്ല. ഇത് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വിഷയമല്ലെന്നും കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഇടപെടേണ്ട കാര്യം ഇല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.