നിലവിലുളള മന്ത്രിസ്ഥാനങ്ങളും പദവികളും വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
നിലവിലുളള മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ നേതൃത്വത്തില്‍ ധാരണ. മന്ത്രി സ്ഥാനത്തേക്ക് ഇ.ചന്ദ്രശേഖരനെ വീണ്ടും നിയോഗിക്കുന്നതും പാര്‍ട്ടി പരിഗണിക്കും.ജെ.ചിഞ്ചുറാണി, പി.പ്രസാദ്, കെ.രാജന്, ജി.ആര് അനില്‍ എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണനയില്‍ ഉളളത്.