വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് മമതയെ തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദർശിക്കാനുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ നീക്കത്തിന് തടയിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ട കൂച്ച് ബിഹാർ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും രാഷ്ട്രീയ നേതാക്കളെ വിലക്കി. 72 മണിക്കൂർ നേരത്തേയ്ക്കാണ് വിലക്ക്.