സഹകരണ സൊസൈറ്റികൾ ബാങ്കുകളല്ല; നിലപാടിലുറച്ച് ആർബിഐ
സഹകരണ സൊസൈറ്റികള്‍ ബാങ്കെന്ന് ഉപയോഗിക്കന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ ഉറച്ച് ആര്‍ബിഐ. ഇക്കാര്യം വ്യക്തമാക്കി നവംബര്‍ 22ന് ഇറക്കിയ നോട്ടീസ് പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം ആര്‍ബിഐ തള്ളിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.