കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് എംപിമാർ ഇന്ന് രാഷ്ട്രപതി ഭവനിലേയ്‌ക്ക് മാർച്ച് നടത്തും
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ഇന്ന് രാഷ്ട്രപതി ഭവനിലേയ്‌ക്ക് മാർച്ച് നടത്തും. അതിനിടെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കത്ത് തള്ളിയ കർഷക സംഘടനകൾ സർക്കാർ തുറന്ന മനസ്സുമായി വന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി.