രാജ്യത്ത് ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതി - സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതി ആണെന്ന് സുപ്രീം കോടതി. വാക്സിൻ സൗജന്യമായി നൽകുന്ന കാര്യം പരിഗണിക്കണം എന്നും സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുന്നതിലെ മാനദണ്ഡം എന്തെന്നും കോടതിയുടെ ചോദ്യം. നിരക്ഷരർ ആയ വ്യക്തികൾക്ക് എങ്ങനെ കോവിഡ് രജിസ്ട്രേഷൻ നടത്താൻ കഴിയും. പലർക്കും വാക്സിൻ പണം നൽകി വാങ്ങാൻ കഴിവുള്ളവരല്ലെന്നും സുപ്രീം കോടതി.