കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ഇന്ന് 200 ദിനം തികച്ചു
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരം ഇന്ന് 200 ദിനം തികച്ചു. സിംഗു അതിർത്തിയിൽ നവംബർ 26നാണ് സമരം തുടങ്ങിയത്. പിന്നീട് തിക്രി, ഷാഹജാൻപൂർ, ഗാസിപൂർ എന്നിവിടങ്ങളിലേക്ക് സമരം വ്യാപിച്ചു. 200 ദിവസത്തിനിടെ 11 തവണ ചർച്ച നടത്തിയെങ്കിലും കർഷകരുടെ പ്രധാന ആവശ്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. സുപ്രീംകോടതി നിയോഗിച്ച സമിതിയോട് കർഷക സംഘടനകൾ സഹകരിച്ചില്ല. ജനുവരി 26ലെ ട്രാക്ടർ മാർച്ച് അക്രമാസക്തമായത് തിരിച്ചടി ആയെങ്കിലും സമരത്തിന്റെ തീവ്രത കുറയ്ക്കാൻ കർഷകർ തയ്യാറായില്ലെന്നത് ശ്രദ്ധേയമായി.